എസ്.കെ.എസ്.എസ്.എഫിന് സമൂഹത്തിന്‍റെ നന്മക്കായ് പ്രവര്‍ത്തിച്ച പാരന്പര്യം - അബ്ബാസലി ശിഹാബ് തങ്ങള്‍

ഷാര്‍ജ്ജ : എന്നും പൊതു സമൂഹത്തിന്‍റെ നന്മക്കായി പ്രവര്‍ത്തിച്ച പാരന്പര്യമാണ് എസ്.കെ.എസ്.എസ്.എഫിനുള്ളതെന്നും അതുകൊണ്ടാണ് ശിഥിലകരണ വിധ്വംസക പ്രവര്‍ത്തനങ്ങളെ പ്രസ്ഥാനം എന്നും എതിര്‍ത്തു പോരുന്നതെന്നും SKSSF സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിന്മകളില്‍ നിന്ന് യുവതയെ മോചിപ്പിച്ച് ക്രിയാത്മക ശക്തിയായി അവരെ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും തങ്ങള്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ. യിലെത്തിയ തങ്ങള്‍ ഷാര്‍ജ്ജ SKSSF ഉം ഇസ്‍ലാമിക് ദഅ്വാ സെന്‍ററും സംയുക്തമായി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. പ്രസിഡന്‍റ് അബ്ദുല്‍ റസാഖ് തുരുത്തി അധ്യക്ഷത വഹിച്ചു.

ദഅ്വ സെന്‍റര്‍ പ്രസഡന്‍റ് കടവല്ലൂര്‍ അബ്ദു റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. സ്വലാഹുദ്ദീന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി.. മതില്‍ക്കെട്ടിനപ്പുറത്ത് ആരെന്നറിയാത്ത സമൂഹം വളര്‍ന്നുവരുന്നുണ്ടെന്നും അവര്‍ക്ക് പരസ്പരം സംവദിക്കാനുള്ള അവസരം ഒരുക്കുന്ന പ്രക്രിയയാണ് SKSSF നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ്ജ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി സഅദ് പുറക്കാട്, ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൌലവി, ഷാര്‍ജ്ജ ഇന്ത്യന്‍ അസോസിയേഷന്‍ ജന. സെക്രട്ടറി നിസാര്‍ തളങ്കര, അബ്ദുല്ല ചേലേരി ആശംസാ പ്രസംഗം നടത്തി. റസാഖ് വളാഞ്ചേരി സ്വാഗതവും സി.സി. മൊയ്തു നന്ദിയും പറഞ്ഞു.