നിലമ്പൂര്‍ മര്‍കസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

നിലമ്പൂര്‍ : നിലമ്പൂരിലെ മര്‍കസ് കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കാന്റീന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം പി.വി. അബ്ദുള്‍വഹാബ് എം.പി. നിര്‍വഹിച്ചു.തുടര്‍ന്നുനടന്ന പൊതുസമ്മേളനം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. എം.ഐ. ഷാനവാസ് എം.പി, ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, റഹ്മത്തുല്ല ഖാസിമി മൂത്തേടം, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ കെ.ടി. ഉസ്താദ് അനുസ്മരണപ്രഭാഷണം നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ പുത്തനഴി മൊയ്തീന്‍ ഫൈസി സ്വാഗതവും കെ.ടി. കുഞ്ഞിമാന്‍ ഹാജി നന്ദിയും പറഞ്ഞു.രാവിലെ ഒന്‍പതരയ്ക്ക് ഒ. കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. പിണങ്ങോട് അബൂബക്കര്‍ ക്ലാസ്സെടുത്തു.മഹല്ല് സ്ഥാപന-സംഘടനാ നേതൃസംഗമം ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനംചെയ്തു. പി.എ. ജലീല്‍ ഫൈസി അധ്യക്ഷനായിരുന്നു. വിവിധ സെഷനുകളില്‍ അഡ്വ. പി.വി. സൈനുദ്ദീന്‍ തലശ്ശേരി, അബ്ദുള്‍ഹമീദ് ഫൈസി എന്നിവര്‍ ക്ലാസ്സെടുത്തു.