ദാറുന്നജാത്ത് 34-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം


കരുവാരകുണ്ട് : ദാറുന്നജാത്ത് സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് 21ന് രാവിലെ 8.30ന് തുടക്കമാകും. അന്തരിച്ച കെ.ടി. മാനുമുസ്‌ലിയാര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാസദസ്സോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. നജാത്ത് പ്രവര്‍ത്തനപരിധിയിലുള്ള എല്ലാ മദ്രസകളിലും ഈ പ്രാര്‍ഥനാസദസ്സ് നടക്കും. 21 മുതല്‍ 23വരെ മൂന്ന് ദിനങ്ങളിലായാണ് 34-ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്. 10.30ന് നടക്കുന്ന ഉദ്ഘാടനപരിപാടി സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി ഉദ്ഘാടനംചെയ്യും. കെ.ടി. മാനുമുസ്‌ലിയാര്‍ അനുസ്മരണസമ്മേളനം എം.പി. അബ്ദുസമദ്‌സമദാനി ഉദ്ഘാടനംചെയ്യും. കെ.ടി. മാനുമുസ്‌ലിയാര്‍ അനുസ്മരണാര്‍ഥം സൗദി കമ്മിറ്റി പുറത്തിറക്കുന്ന പ്രത്യേക പതിപ്പ് 'സാദരം' അബ്ദുസമദ് സമദാനി പ്രകാശനംചെയ്യും. നജാത്ത് അറബിക് കോളേജില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഖുര്‍ആന്‍ ചരിത്രപഠനക്ലാസ് രാവിലെ 10ന് നടക്കും.