ഖാദി സ്ഥാനം ഏറ്റെടുത്തു

വടകര : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന വടകര താലൂക്കിലെ നൂറോളം മഹല്ലുകളുടെ ഖാദി സ്ഥാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഏറ്റെടുത്തു.

താലൂക്കിലെ വിവിധ മഹല്ല് പ്രതിനിധികള്‍ തങ്ങളെ ബൈഅത്ത് ചെയ്യുന്ന ചടങ്ങ് വടകര വലിയ ജുമുഅത്ത് പള്ളിയില്‍ നടന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്‍റ് കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ടി.എം. ബാപ്പു മുസ്‍ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍ , വില്യാപ്പള്ളി ഇബ്റാഹീം മുസ്‍ലിയാര്‍ , എ.വി. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ , പി. അബ്ദുറഊഫ് ഫൈസി, പി.പി. അബ്ദുല്ല മുസ്‍ലിയാര്‍ , പാറക്കല്‍ അബ്ദുല്ല, കെ.എം. കുഞ്ഞമ്മദ് ഹാജി, പി. അസ്സന്‍ കുട്ടി ഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്വാഗതസംഘം ചെയര്‍മാന്‍ എം. സുബൈര്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.പി. മഹമൂദ് ഹാജി സ്വാഗതവും ടി.എന്‍ . ഉസ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.