ജലാലിയ്യ അഞ്ചാം വാര്‍ഷിക സമ്മേളനത്തിന് ഉജ്വല തുടക്കം

പട്ടാന്പി : കൊടുമുണ്ടാ ജലാലിയ്യ അഞ്ചാം വാര്‍ഷിക സമ്മേളനത്തിന് ഇന്നലെ കൊടുമണ്ട ജലാലിയ്യ നഗറില്‍ ഗംഭീരമായ തുടക്കം. വി.ഐ.കെ. തങ്ങള്‍ പതാക ഉയര്‍ത്തി ദിക്റ് മജ്ലിസിന് ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍ , സമസ്ത മുശാവറ അംഗങ്ങളായ കാപ്പില്‍ വി. ഉമ്മര്‍ മുസ്‍ലിയാര്‍ , നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‍ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉദ്ബോധന പ്രഭാഷണം നടത്തി. മലേഷ്യന്‍ പ്രതിനിധികളായ അല്‍ഹാജ് ഖമറുസ്സമാന്‍ , അബ്ദുല്‍ അസീസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വി.പി. സെയ്തലവി മുസ്‍ലിയാര്‍ , സിദ്ദീഖ് ഫൈസി, ഇ.വി. മുഹമ്മദാലി ഹാജി, മജീദ് മൗലവി, ഇ.വി. മുഹമ്മദ് ഹാജി, മീരാന്‍ ലത്വീഫി, മുഹമ്മദ് ഫൈസല്‍ ബദ്‍രി, അബൂബക്കര്‍ മുസ്‍ലിയാര്‍ പ്രസംഗിച്ചു. സമ്മേളന സൂവനീര്‍ നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‍ലിയാര്‍ , ഇ.വി. മുഹമ്മദാലി ഹാജി, വെങ്കിടങ്ങിന് നല്‍കി പ്രകാശനം ചെയ്തു. പൊതുസമ്മേളനം ഇന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യു. സമസ്ത പ്രസിഡന്‍റ് കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ഉപാധ്യക്ഷന്‍ സി. കോയക്കുട്ടി മുസ്‍ലിയാര്‍ ആനക്കര, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ , സി.കെ.എം. സാദിഖ് മുസ്‍ലിയാര്‍ , കെ. മമ്മദ് ഫൈസി, മലേഷ്യന്‍ പ്രതിനിധികളായ ഖമറുസ്സമാന്‍ , അബ്ദുല്‍ അസീസ്, മുസ്തഫ കമാല്‍ മംബഈ, മൗലവി റഹ്‍മത്തുള്ള സിറാജി എന്നിവര്‍ സംബന്ധിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സമാപന ദുആ സമ്മേളനത്തിന് പാണക്കാട് സയ്യിദ് നാസ്വര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ, അബൂബക്കര്‍ ജമലുല്ലൈലി തങ്ങള്‍ ചെന്നൈ, സയ്യിദ് ഹസ്സന്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.