നാട്ടിക വി. മൂസ മൗലവി പുരസ്‌കാരം സമ്മാനിച്ചു

മലപ്പുറം : ജിദ്ദ എസ്.വൈ.എസ് ഏര്‍പ്പെടുത്തിയ നാട്ടിക വി. മൂസ മൗലവി സ്മാരക ദഅ്‌വാ പുരസ്‌കാരം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അബ്ദുസമദ് പൂക്കോട്ടൂരിന് സമ്മാനിച്ചു.

മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.എം. കുട്ടി മൗലവി അധ്യക്ഷതവഹിച്ചു. അവാര്‍ഡ് ജേതാവിനുള്ള കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റിയുടെ പുരസ്‌കാരം ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയും കാഷ് അവാര്‍ഡ് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സമ്മാനിച്ചു.

എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഷറഫ് ഫൈസി കണ്ണാടിപ്പറമ്പ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോഴിക്കോട് സംയുക്ത ഖാസി മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ്കുട്ടി ഹാജി, പി.പി. മുഹമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സി.പി. സൈതലവി ഹാജി, കെ. മമ്മദ് ഫൈസി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഒ.കെ.എം. മൗലവി ആനമങ്ങാട്, പാലോളി മുഹമ്മദാലി, മുജീബ് പൂക്കോട്ടൂര്‍, പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, അബൂബക്കര്‍ ദാരിമി താമരശ്ശേി, ശിഹാബ് കുഴിഞ്ഞോളം തുടങ്ങിയവര്‍ പ്രസംഗിച്ചു.