കൊടുവള്ളി മേഖലാ എസ്.കെ.എസ്.എസ്.എഫ്. സമ്മേളനം സമാപിച്ചു

തീവ്രവാദത്തിന്‍റെ സംഭാവന ദുരന്തങ്ങള്‍ മാത്രം : കോഴിക്കോട് ഖാസി

മടവൂര്‍ : ഭീകരവാദം ഒരു പ്രശ്നത്തിനുമുള്ള പരിഹാരമല്ലെന്നും അത് മുസ്‍ലിം സമുദായത്തിന് എക്കാലത്തും ദുരന്തങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പറഞ്ഞു.

മജ്‍ലിസ് ഇന്‍ത്വിസാബ് നാഷണല്‍ ഡെലിഗേറ്റ്സ് കോണ്‍ഫ്രന്‍സിന്‍റെ ഭാഗമായി കൊടുവള്ളി മേഖലാ SKSSF സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയാന്‍ യുവ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ട്രഷറര്‍ പാറന്നുര്‍ പി.പി. ഇബ്രാഹീം മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍ , യു.കെ.അബ്ദുല്ലതീഫ് മുസ്‍ലിയാര്‍ , ഓണന്പിള്ളി മുഹമ്മദ് ഫൈസി, ബാവജീറാനി, മടവൂര്‍ ഹംസ പ്രസംഗിച്ചു. മിഅ്ജഅ് നിരിക്കുനി സ്വാഗതവും ഫൈസല്‍ ഫൈസി മടവൂര്‍ നന്ദിയും പറഞ്ഞു.