ആരാണ് മലക്കുകള്?

അല്ലാഹുവിന്റെ സൃഷ്ടികളില് ഉന്നത സ്ഥാനീയരാണ് മലക്കുകള്. പഞ്ചേന്ദ്രിയങ്ങള്ക്ക് അദൃശ്യരുമായ ഒരു പ്രത്യേക വിഭാഗമാണിവര്. പ്രപഞ്ചത്തിലെ മറ്റു സൃഷ്ടികളോട് യാതൊന്നിലും സദൃശ്യരല്ലാത്ത ഇവര്ക്ക് മനുഷ്യര്ക്കുണ്ടാകുന്ന വികാര വിചാരങ്ങളും ജീവിത പ്രക്രിയകളും ഇല്ല. സകല പാപങ്ങളില് നിന്നും മുക്തരാണ് മലക്കുകള്. എന്നാല് ഇവരുടെ രൂപപരമായ പ്രത്യേകതകളെക്കുറിച്ച് നമുക്ക് വ്യക്തമായ അറിവ് നല്കപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ ഈ അദൃശ്യ സൃഷ്ടികളില് വിശ്വസിക്കല് ഒരു മുസ്ലിമിന്ന് അനിവാര്യമാണ്.
ഖുര്ആന് പറയുന്നു:
പക്ഷേ, അല്ലാഹുവിലും പരലോകത്തിലും മലക്കുകളിലും വിശ്വാസിക്കുക എന്നതാണ് പുണ്യകരമായിട്ടുള്ളത്. (2:177)
സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതരിലും തന്റെ ദൂതന് അവന് അവതരിപ്പിച്ച വേദഗ്രന്ഥത്തിലും, മുമ്പ് അവതരിപ്പിച്ചിട്ടുള്ള വേദഗ്രന്ഥത്തിലും നിങ്ങള് വിശ്വാസമര്പ്പിക്കുവിന്. വല്ലവനും അല്ലാഹുവിലും അവന്രെ മലക്കുകളിലും അവന്രെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതരിലും അന്ത്യ നാളിലും#ം അവിശ്വസിക്കുന്നുവെങ്കില് നിശ്ചയം അവന് അങ്ങേയറ്റത്തെ വഴികേടിലകപ്പെട്ടിരിക്കുന്നു. (4:136)