സമസ്ത സാരഥി സംഗമവും അവാര്‍ഡ് ദാനവും 24ന്

കണ്ണൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലമീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 38 റെയ്ഞ്ചുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പങ്കെടുപ്പിച്ച് നടത്തുന്ന സാരഥി സംഗമവും 2009 ലെ പൊതുപരീക്ഷയില്‍ ജില്ലയില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും ജനുവരി 24 ന് നടത്താന്‍ മുസ്തഫ ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മാണിയൂര്‍ അബ്ദുറഹ്‍മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കെ.എം. മഹ്‍മൂദ് ഹാജി, പി.പി. മുഹമ്മദ് മൗലവി, ലത്തീഫ് ഫൈസി, മജീദ് ദാരിമി പ്രസംഗിച്ചു. മൊയ്തു മൗലവി മക്കിയാട് സ്വാഗതവും ശുക്കൂര്‍ ഫൈസി നന്ദിയും പറഞ്ഞു.