ദാറുല്‍ ഹിക്കം വാര്‍ഷികം തുടങ്ങി

മേലാറ്റൂര്‍ : ദാറുല്‍ ഹിക്കം ഇസ്‌ലാമിക് സെന്ററിന്റെ 14-ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. ചെമ്മാണിയോട് നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറിലാണ് പരിപാടി. സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. മഹല്ല്, സ്ഥാപന രക്ഷാകര്‍ത്തൃ സംയുക്ത കണ്‍വെന്‍ഷന്‍ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മുസ്തഫ, അഷറഫി കക്കുടി എന്നിവര്‍ ക്ലാസ്സെടുത്തു. എ.ബാപ്പുട്ടി ഫൈസി, ഉസ്മാന്‍ അന്‍വരി, കെ.പി.എം അലി ഫൈസി, ഉസ്മാന്‍ ദാരിമി, യു. ഹംസ ഹാജി, പി.കെ.എം. അസ്‌ലമി എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് എടയാറ്റൂരില്‍ നടന്ന നാട്ടിക മൂസ മുസ്‌ലിയാരുടെ സിയാറത്തിന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച പകല്‍ 2ന് നടക്കുന്ന ഗള്‍ഫ് സംഗമം ഒ.കെ.എം. മൗലവി ആനമങ്ങാട് ഉദ്ഘാടനം ചെയ്യും.