പ്രഫ: ആലിക്കുട്ടി മുസ്‍ലിയാര്‍ക്ക് സ്വീകരണം നല്‍കിപാപ്പിനിശ്ശേരി വെസ്റ്റ് : സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് പ്രിന്‍സിപ്പാളുമായ പ്രഫ: ആലിക്കുട്ടി മുസ്‍ലിയാര്‍ക്ക് ജാമിഅഃ അസ്‍അദിയ്യഃ ഇസ്‍ലാമിയ്യഃ അറബിക് കോളേജില്‍ സ്വീകരണം നല്‍കി. പി.കെ. അബ്ദുസ്സലാം മുസ്‍ലിയാരുടെ അധ്യക്ഷ്യതയില്‍ നടന്ന പരിപാടിയില്‍ മാണിയൂര്‍ അബ്ദുറഹ്‍മാന്‍ ഫൈസി, യൂസുഫ് ബാഖവി, ശുക്കൂര്‍ ഫൈസി പ്രസംഗിച്ചു. എസ്.കെ. ഹംസ ഹാജി സ്വാഗതവും എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.