അസ്അദിയ്യ സ്വലാത്ത് വാര്‍ഷികവും സനദ് ദാന സമ്മേളനവും മാര്‍ച്ച് രണ്ടാം വാരത്തില്‍

എല്ലാ അറബി മാസവും അവസാന വ്യാഴാഴ്ച മഗ്‍രിബ് നിസ്കാരാനന്തരം പാപ്പിനിശ്ശേരി വെസ്റ്റ് ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ അറബിക് കോളേജില്‍ നടക്കുന്ന സ്വലാത്ത് ദിക്റ് മജ്‍ലിസിന്‍റെ വാര്‍ഷികവും സനദ്‍ദാന സമ്മേളനവും മാര്‍ച്ച് രണ്ടാം വാരം വിപുലമായി നടത്തുവാന്‍ ജാമിഅ അസ്അദിയ്യ ഇസ്‍ലാമിയ്യ പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ചെയര്‍മാനായി കെ. മുഹമ്മദ് ശരീഫ് ബാഖവിയെയും കണ്‍വീനറായി എ.കെ. അബ്ദുല്‍ ബാഖിയെയും തെരഞ്ഞെടുത്തു. കോളേജ് അങ്കണത്തില്‍ നടന്ന യോഗം കെ. ഇബ്റാഹീം കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ പി.കെ.പി. അബ്ദുല്‍ സലാം മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഐ.കെ.സി. അബ്ദുറഹ്‍മാന്‍ ഹാജി, ഇ.കെ. അഹ്‍മദ് ബാഖവി, കെ.ടി.പി. ഹുസൈന്‍ കുഞ്ഞി ഹാജി പ്രസംഗിച്ചു. എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി സ്വാഗതവും പി.കെ. ഇബ്‍റാഹീം മൗലവി നന്ദിയും പറഞ്ഞു.