പാറപ്പുറം നബിദിന കമ്മിറ്റിയുടെ 25-ാം വാര്‍ഷികാഘോഷം

തിരൂര്‍ : പാറപ്പുറം നബിദിന കമ്മിറ്റിയുടെ 25-ാം വാര്‍ഷികാഘോഷം ഏപ്രില്‍ 1, 2 (വ്യാഴം, വെള്ളി) തിയ്യതികളില്‍ രാത്രി 7 മണിക്ക് ശിഹാബ് തങ്ങള്‍ നഗര്‍ വാണിയന്നൂര്‍ , ഹാജി ബസാറില്‍ നടക്കും. ഏപ്രില്‍ 1ന് വ്യാഴം 7 മണിക്ക് ഉദ്ഘാടനം സയ്യിദ് എ.എസ്. കെ തങ്ങള്‍ നിര്‍വ്വഹിക്കും. ജലീല്‍ റഹ്‍മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ മദ്റസകളിലെ ദഫ് പ്രദര്‍ശനവും ഉണ്ടായിരിക്കും. ഏപ്രില്‍ 2 ന് വെള്ളി രാത്രി 7 മണിക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. റഹ്‍മത്തുള്ള ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണം നടത്തും. എ.എസ്.കെ. തങ്ങള്‍, ഹാജി എ. മരക്കാര്‍ ഫൈസി, ജലീല്‍ റഹ്‍മാനി എന്നിവര്‍ പങ്കെടുക്കും. ബുര്‍ദ്ദ മജ്ലിസും ഉണ്ടായിരിക്കും.