എന്താണ് തസ്വവുഫ്

ഹൃദയ ശുദ്ധീകരണവും അല്ലാഹുവല്ലാത്ത മറ്റുള്ളവയില് നിന്നുള്ള ഒഴിഞ്ഞ് നില്ക്കലുമാണ് തസവുഫെന്ന് ചില പണ്ഡിതര് നിര്വചിക്കുന്നു. ദൈവീക സന്നിധിയിലേക്ക് എങ്ങനെ സഞ്ചരിക്കാമെന്ന് ഒരാള്ക്ക് മനസ്സിലാക്കിക്കൊടുക്കുകയും സ്വന്തം അന്തഃസത്തയെ എങ്ങനെ ശുചീകരിക്കാമെന്നും സദ്ഗുണ സമ്പന്നങ്ങളായ വിശേഷങ്ങള് കൊണ്ട് സൗന്ദര്യവല്ക്കരിക്കുന്നതിനെയുമാണെന്ന് മറ്റു ചിലരും നിര്വചിച്ചു.
സൂഫി എന്ന വാക്കിന്റെ ശബ്ദകോശം വ്യത്യസ്ഥമായിട്ടാണ് പകര്ത്തപ്പെട്ടിട്ടുള്ളത്. കമ്പിളി എന്ന അര്ത്ഥത്തിലുള്ള സ്വൂഫ് എന്ന വാക്കില് നിന്നാവാം. ആദ്യകാല മുസ്ലിം ജിതേന്ദ്രിയ•ാര് ധരിച്ചിരുന്ന ലളിതമായ വസ്ത്രങ്ങളില് നിന്ന് ഉരിത്തിരിഞ്ഞതായിരിക്കാം ഇത്. ശുദ്ധി എന്ന അര്ത്ഥത്തിലുള്ള സ്വഫാഅ്- ല് തനിന്നാവാം. സ്വൂഫി അതീവ ശുദ്ധിയോടെ കമ്പിളി വസ്ത്രങ്ങള് ധരിക്കുന്നവനാവാം. മറ്റുചിലര് പറയുന്നത് സൂഫിസത്തിന്റെ ഉത്ഭവം അസ്ഹാബുസ്സുഫ്ഫയില് നിന്നാണ്. പ്രവാചകര്(സ്വ)യുടെ പള്ളിയുടെ വരാന്തയില് കഴിച്ച് കൂട്ടുകയും നബിയില് നിന്ന് ദീനീജ്ഞാനം കരഗതമാക്കുകയും ചെയ്തവരാണവര്. പള്ളിയുടെ ചാരത്ത് കഴിച്ച് കൂട്ടിയത് കൊണ്ട് പൂമുഖത്തിന്റെ ആളുകള് എന്നര്ഥത്തിലുള്ള വാക്യം പ്രായോഗിക്കപ്പെട്ടത്. സോഫിയ എന്ന പദത്തില് നിന്നാണെന്നും പറയപ്പെടുന്നു. പത്താം നൂറ്റാണ്ടിലെ പേര്ഷ്യന് ചരിത്രകാരനായ അല്ബിറൂനിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇസ്ലാം: ശരീരവും ആത്മാവും
തസ്വവ്വുഫിനെ ഇസ്ലാമിക ആദ്ധ്യത്മികതയെന്ന് വിളിക്കുന്നു. പ്രധാനമായി, എല്ലാ വിധ ലൗകിക ബന്ധങ്ങളില് നിന്നുമുള്ള വിരക്തിയാണത്.
ഖുര്ആനില് നിന്നും ഹദീസില് നിന്നും ഉത്ഭവിച്ച അര്ത്ഥങ്ങളുടെയും ആശയങ്ങളുടെയും മൊത്തം സംഹിതയാണ് സ്വൂഫി ആദ്ധ്യാത്മികത. സ്വൂഫി ആത്മ നിയന്ത്രണത്തിലൂന്നി ധ്യാനനിമഗ്നനായി ശുദ്ധിയിലും മൗലികതയിലും ജീവക്കുന്നു. തത്വങ്ങളിലൂടെ ജ്ഞാനിയായിത്തീരാന് കഠിനപ്രയത്നം നടത്തുന്നു. സന്യാസത്തിന്റയും വിരക്തിയുടെയും ജീവിതം പരിശീലിച്ച് നിലനിര്ത്തിപ്പോരലാണ് അവരുടെ പാത. ആദ്ധ്യത്മികതയിലൂടെ സഹനത്തിന്റെയും സുഖഭോഗ വര്ജ്ജനത്തിന്റെയും പട്ടിണിയുടെയും വഴി അനുധാവനം ചെയ്ത് അല്ലാഹുവിലേക്ക് അവര് നടന്നടുക്കുന്നു. പരമവും അനശ്വരവുമായ യാഥാര്ഥ്യത്തെ പുല്കാനുള്ള തീവ്രാനുരാഗത്തില് അവര് ലഹരിപിടിക്കുന്നു.
സൂഫിസം ക്രിസ്ത്യാനിസത്തില് നിന്നും നിയോപ്ലാറ്റോണിസം, ബുദ്ധിസം, ഭാരതീയ സന്യാസം തുടങ്ങിയവയില് നിന്നുമൊക്കെ സ്വാധീനമുള്ക്കൊണ്ടാണെന്ന് ഒരു വാദമുണ്ട്. അവകള്ക്ക് അവരുടെതായ തത്വജ്ഞാന സിദ്ധാന്തങ്ങളുണ്ടായിരിക്കാം.
പക്ഷെ, സൂഫിസവുമായി ബന്ധമില്ല. താത്വികമായി ഖുര്ആനും ഹദീസുമാണ് സൂഫിസത്തിന് ആധാരം. അല്ലാതെ മേല്പറഞ്ഞ ആശയങ്ങളും സമീപക്ഷകളുമല്ല. അനുകരണവും സ്വാധീനവുമുണ്ടായിട്ടുണ്ടെന്ന വാദം അപര്യാപ്തമാണ്. മുഹമ്മദ് നബി(സ്വ) ബൈബിളില് സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുര്ആനിക സൂക്തങ്ങളുടെ ബൈബിളിനോടുള്ള സാദ്യശ്യം വെച്ച് ഓറിയന്റലിസ്റ്റുകള് വിളന്വാറുള്ളതിന് നാം നിഷേധിക്കാറുള്ളത് പോലെയാണ് ഈ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. പാശ്ചാത്യന് രാജ്യങ്ങളില് വികസിച്ച് വരുന്ന സൂഫീ ആശയ മണ്ഡലങ്ങള് ഖുര്ആനില് നിന്നും ഹദീസില് നിന്നും കടമെടുത്തിട്ടുള്ളതാണെന്നതില് സംശയമില്ല. സൂഫി തത്വചിന്തയുടെ അടിസ്ഥാന പ്രമാണങ്ങള് പ്രകൃതിപരമായി ഈ രണ്ട് ഉറവിടങ്ങളാണ്.