മഹല്ല് ഫെഡറേഷന്‍ മേഖല ക്യാന്പ് നാളെ

മലപ്പുറം : സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം മേഖലാ ക്യാന്പ് നാളെ രാവിലെ പത്ത് മണിക്ക് പടപ്പറന്പ് മദ്റസയില്‍ കോട്ടുമല ടി. എം. ബാപ്പുമുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാളാവ് സൈതലവി മുസ്‍ലിയാര്‍ അധ്യക്ഷത വഹിക്കും.

തഖ്‍വിയ്യ : ലക്ഷ്യവും സാക്ഷാല്‍ക്കാരവും എന്ന വിഷയം എസ്.എം.എഫ്. സ്റ്റേറ്റ് വര്‍ക്കിംഗ് സെക്രട്ടറി മുക്കം ഉമര്‍ഫൈസി അവതരിപ്പിക്കും. പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, ടി.പി. ഇപ്പ മുസ്‍ലിയാര്‍ , ഹസന്‍ സഖാഫി പുക്കോട്ടൂര്‍ , ടി.സി. അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ , പി. രായിന്‍ ഹാജി പ്രസംഗിക്കും. ഉസ്താദ് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍ ദുആ മജ്‍ലിസിന് നേതൃത്വം നല്‍കും.