സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു.റിയാദ് : റിയാദിലെ മലയാളികള്‍ക്ക് സ്പോക്കണ്‍ ഇംഗ്ലീഷ് പരിജ്ഞാനം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കീഴില്‍ നടത്തുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന്‍റെ ആദ്യബാച്ച് 14/01/2010 വ്യാഴാഴ്ച ആരംഭിച്ചു. ലിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അബ്ബാസ് ഫൈസി ഓമച്ചപ്പുഴ, സൈതലവി ഫൈസി പനങ്ങാങ്ങര, ശാഫി ദാരിമി പാങ്ങ്, ശാഫി ഹാജി ഓമച്ചപ്പുഴ, ജലാലുദ്ദീന്‍ അന്‍വരി കൊല്ലം എന്നിവര്‍ സംസാരിച്ചു. നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും മൊയ്തീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.

നൌഷാദ് അന്‍വരി - സെക്രട്ടറി