മനുഷ്യജാലിക പ്രചാരണ ജാഥ ഇന്ന് വെളിയങ്കോട്ട് നിന്ന് തുടങ്ങും

പൊന്നാനി : രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി റിപ്പബ്ലിക്ക് ദിന സായാഹ്നത്തില്‍ മഞ്ചേരിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മിഷന്‍ 2010 സന്ദേശ ജാഥ ഇന്ന് വെളിയങ്കോട്ടു നിന്നാരംഭിക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഉമര്‍ഖാസി (റ) മഖാം സിയാറത്തോടെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്‍റെ വീരുറ്റ ഓര്‍മ്മകളുറങ്ങുന്ന മണ്ണില്‍ നിന്ന് തീവ്രവാദ, വര്‍ഗീയ വിരുദ്ധ സന്ദേശങ്ങളുമായി ജാഥ പ്രയാണമാരംഭിക്കും. സമസ്ത കേന്ദ്ര മുശാവറ മെന്പര്‍ തൊഴിയൂര്‍ എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‍ലിയാര്‍ പതാക കൈമാറും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ , ജില്ലാ ഭാരവാഹികളായ അബ്ദുറഹീം ചുഴലി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ , പി.എം. റഫീഖ് അഹ്‍മദ്, ഷഹീര്‍ അന്‍വരി പുറങ്ങ്, ആശിഖ് കുഴിപ്പുറം തുടങ്ങിയവര്‍ പ്രസംഗിക്കും.