'അന്നൂര്‍' അറബിക് മാസിക പ്രകാശനം 10ന്

മലപ്പുറം : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് പൂര്‍വവിദ്യാര്‍ഥികളായ ഫൈസിമാരുടെ സംഘടന 'ഓസ്‌ഫോജന'യുടെ കീഴില്‍ പ്രസിദ്ധീകരണമാരംഭിക്കുന്ന 'അന്നൂര്‍' അറബിക് മാസികയുടെ പ്രകാശനം ജനവരി 10ന് നടക്കും. സമ്മേളന നഗരിയില്‍ യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി പ്രകാശനം നിര്‍വഹിക്കുമെന്ന് അന്നൂര്‍ അറബി മാസിക മാനേജിങ് ഡയറക്ടറും ഓസ്‌ഫോജന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അറിയിച്ചു.

അന്തരിച്ച ശിഹാബ്തങ്ങളുടെ ആഗ്രഹമായിരുന്നു അറബിക് മാസിക കേരളത്തില്‍നിന്ന് പ്രസിദ്ധീകരിക്കുക എന്നത്. 150 പേജുള്ള പ്രഥമ ലക്കത്തില്‍ ഇന്ത്യയിലെ ഇസ്‌ലാമിന്റെ വരവ്, ചരിത്രം, കേരളത്തില്‍ ഇസ്‌ലാമിന്റെ വളര്‍ച്ച എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഓസ്‌ഫോജന ജനറല്‍ സെക്രട്ടറിയും അന്നൂര്‍ അറബി മാസിക ചീഫ് എഡിറ്ററുമായ പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍, പി.പി. മുഹമ്മദ്‌ഫൈസി, മാസിക പബ്ലിഷര്‍ ഹാജി കെ. മമ്മദ്‌ഫൈസി എന്നിവര്‍ പങ്കെടുത്തു.