കെ.ടി. മാനുമുസ്‌ലിയാരെ അനുസ്മരിച്ച് മൂന്ന് മാസികകള്‍

കരുവാരകുണ്ട് : കെ.ടി. മാനുമുസ്‌ലിയാരെ അനുസ്മരിച്ചുകൊണ്ട് ദാറുന്നജാത്ത് 34-ാം വാര്‍ഷികത്തില്‍ മൂന്ന് മാസികകള്‍ തയ്യാറാക്കി. ഇതില്‍ രണ്ടെണ്ണത്തിന്റെ പ്രകാശനം ഇതിനോടകം നിര്‍വഹിച്ചു. 'സാദരം', 'മായാത്ത മന്ദസ്മിതം', 'സ്മരണിക' എന്നിവയാണ് കെ.ടി. മാനുമുസ്‌ലിയാരെ അനുസ്മരിച്ച് തയ്യാറാക്കിയത്. 'സ്മരണിക' പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഡോ. മൂസക്കുഞ്ഞിന് നല്‍കി പ്രകാശനംചെയ്യും.സൗദി നാഷണല്‍ കമ്മിറ്റിയാണ് 'സാദരം' പുറത്തിറക്കിയത്. 'മായാത്ത മന്ദസ്മിതം' ഹക്കീംഫൈസി ആദൃശ്ശേരി മുഹമ്മദ്കുട്ടിഫൈസിക്ക് നല്‍കി പ്രകാശനംചെയ്തു. 'സാദരം' എം.പി. അബ്ദുസമദ് സമദാനി വാണിയമ്പലം കുഞ്ഞിമാനുഹാജിക്ക് നല്‍കി പ്രകാശനംചെയ്തു. ഉസ്മാന്‍ ഇരിങ്ങാട്ടിരി 'സാദരം' പരിചയപ്പെടുത്തി.