തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‍ലാം സ്ഥാപനങ്ങളുടെ നാല്‍പ്പതാം വാര്‍ഷികം ഫെബ്രുവരി 12, 13 തിയ്യതികളില്‍

പെരിന്തല്‍മണ്ണ : തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‍ലാം സ്ഥാപനങ്ങളുടെ നാല്‍പ്പതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഫെബ്രുവരി 12, 13 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ മത സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 1970 ല്‍ തന്‍വീറുല്‍ ഇസ്‍ലാം അസോസിയേഷന്‍റെ കീഴില്‍ തുടക്കം കുറിച്ച സ്ഥാപനത്തിന്‍റെ കീഴില്‍ ഇപ്പോള്‍ യതീംഖാന ബോര്‍ഡിംഗ് മദ്റസ, അറബിക് കോളേജ്, ഇംഗ്ലീഷ് സ്കൂള്‍ , ഹയര്‍ സെക്കന്‍ററി , ഐ.ടി.സി. തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളായിരുന്നു സ്ഥാപനത്തിന്‍റെ പ്രഥമ പ്രസിഡന്‍റ്.

തുടര്‍ന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു സ്ഥാപനത്തെ ദീര്‍ഘകാലം നയിച്ചത്. ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ പ്രസിഡന്‍റ്. സമ്മേളനത്തിനായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരാണ് സംഘാടക സമിതി ചെയര്‍മാന്‍. ഹാജി. കെ. മമ്മദ് ഫൈസി ജനറല്‍ കണ്‍വീനറും കെ. ആലിഹാജി, തോന്നിക്കര അബ്ദുഹാജി എന്നിവര്‍ കണ്‍വീനറുമാണ്. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.