മാനുമുസ്‌ലിയാര്‍ ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വം -സമദാനി

കരുവാരകുണ്ട് : ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സ്നേഹസമ്പന്നമായ മനസ്സിനുടമയായിരുന്നു കെ.ടി. മാനുമുസ്‌ലിയാരെന്ന് അബ്ദുസമദ് സമദാനി അഭിപ്രായപ്പെട്ടു. ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന്റെ 34-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന കെ.ടി. മാനുമുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പണ്ഡിതന്‍, നേതാവ്, എഴുത്തുകാരന്‍, സംഘാടകന്‍, ഗാനരചയിതാവ്, വാഗ്മി, കവി, വിദ്യാഭ്യാസ നവോത്ഥാന നായകന്‍ തുടങ്ങിയ ഏറെ വിശേഷണങ്ങള്‍ക്കുടമയായ കെ.ടി. മാനുമുസ്‌ലിയാര്‍ ഇവയിലുപരി ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് സമദാനി അഭിപ്രായപ്പെട്ടു.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, എം. അലവി, ഹക്കീം ഫൈസി അദൃശ്ശേരി, സലാം ഫൈസി ഒളവട്ടൂര്‍, പി.കെ. മാനു, കെ.ടി. സലാം, ജി.സി. കാരക്കല്‍, സി. ഹംസ , ഗഫൂര്‍ ഫൈസി