Thursday, June 02, 2016

SKSSF പരിസ്ഥിതിസംരക്ഷണ പ്രചാരണത്തിന് ഉജ്വല തുടക്കം

മലപ്പുറം: പുതുതലമുറയില്‍പരിസ്ഥിതി സംരക്ഷണത്തിന്റെസന്ദേശം പകര്‍ന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന തല പ്രചാരണ പരിപാടികള്‍ക്ക്തുടക്കമായി. ഔഷധ സസ്യങ്ങളാല്‍നിബിഡമായഇടതൂര്‍ന്ന വൃക്ഷങ്ങള്‍ക്കിടയിലെമങ്ങിയ പ്രകാശത്തില്‍മലപ്പുറം ചട്ടിപ്പറമ്പ് ലൈഫ് ലൈന്‍ ഔഷധോദ്യാനത്തില്‍ നടന്നവ്യത്യസ്തമായപരിപാടിയുടെ ഉദ്ഘാടനം ടി എ അഹമ്മദ് കബീര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. വിദ്യഭ്യാസ മുന്നേറ്റത്തിന്റേയുംസാമ്പത്തിക സുസ്ഥിരതയുടേയുംപുതിയ ലോകത്ത് എത്തിയപ്പൊള്‍ പ്രപഞ്ചത്തോടുള്ള മനുഷ്യന്റെ കടമവിസ്മരിച്ചതാണ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നല്‍കുന്ന സുചനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ണും മനുഷ്യനും ഒരു പോലെ ആഗ്രഹിക്കുന്ന ചരിത്ര ദൗത്യം ഏറ്റെടുത്ത എസ് കെ എസ് എസ് എഫിന്റെപരിസ്ഥിതി സംരക്ഷണപ്രവര്‍ത്തങ്ങള്‍ അഭിനന്ദനീയമാണന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു. പി എം റഫീഖ് അഹമ്മദ്തിരൂര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഹ്മദ് ഫൈസി കക്കാട് മുഖ്യപ്രഭാഷണംനടത്തി. ലൈഫ് ലൈന്‍ ഡയറക്ടര്‍ തോരപ്പ മുസ്തഫ ഔഷധ സസ്യതൈകളുടെവിതരണോദ്ഘാടനംമഹല്ല് പ്രസിഡന്റ്എം ടി കുട്ടി ഹസന്‍ ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. ചെമ്പകശ്ശേരി ഉമ്മര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ജഅ്ഫര്‍ ഫൈസി പഴമള്ളുര്‍, ഉസ്മാന്‍ ഫൈസി അരിപ്ര, പി കെ ശഫീഖ് അലി, എം ടി ജഅ്ഫര്‍, സിദ്ദീഖലി സി പി, ബഹാവുദ്ദിന്‍ചാപ്പനങ്ങാടിസംസാര്‍ച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും കണ്‍വീനര്‍ ആശിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു. പരിസ്ഥിതി സംരക്ഷണവാരാചരണത്തിന്റെഭാഗമായി ജില്ലാ തലങ്ങളില്‍വനം വകുപ്പുമായിസഹകരിച്ച്വൃക്ഷതൈകള്‍ വിതരണം ചെയ്യും.പരിസ്ഥിതി പഠന സംഗമം, ഔഷധ സസ്യ പഠനം, സൈബര്‍ വിംഗിന്റെ ജില്ലാതല പരിസ്ഥിതി സംഗമം തുടങ്ങിയവ നടക്കും.
ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് പരിസ്ഥിതി സംരക്ഷണ വാരാചാരണത്തിന്റെസംസ്ഥാന തല ഉദ്ഘാടനം മലപ്പുറം ചട്ടിപ്പറമ്പിലെ ലൈഫ്ലൈനില്‍ ടി എ അഹ്മദ് കബിര്‍എം എല്‍ എ നിര്‍വ്വഹിക്കുന്നു.
- Sathar Panthaloor

No comments:

Post a Comment