ഖത്തര്‍ SKSSF പ്രോഗ്രാം; യു. എം അബ്ദുറഹിമാന്‍ മുസ്ലിയാരും ബുസ്താനിയും പങ്കെടുക്കും

ദോഹ : ഇന്ന് ഹിലാലിലെ കെ. എം. സി. സി ഹാളില്‍ നടക്കുന്ന സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം യു. എം അബ്ദുറഹിമാന്‍ മുസ്ലിയാരും ഉജ്ജ്വല വാഗ്മിയും സംഘാടകനുമായ അബ്ദു റസാഖ് ബുസ്താനിയും പങ്കെടുക്കും. കാസര്‍കോഡ് മംഗലാപുരം ഖാസി ആയിരുന്ന ചെമ്പരിക്ക ഉസ്താദ് അനുസ്മരണവും നടക്കും. പ്രവാസത്തിന്റെ ബാക്കി പത്രം എന്ന കാലിക വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. "നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തോടെ അടുത്ത ഫെബ്രുവരിയില്‍ തൃശൂരിലെ സമര്‍ഖന്ദില്‍ നടക്കുന്ന എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം ഖത്തര്‍ എസ്. കെ. എസ്. എസ്. എഫ് നടത്തുന്ന കാമ്പയിന്റെ നാലാമത്തെ പ്രോഗ്രാമായ പ്രവാസം സെഷനാണ് ഇന്ന് വൈകിട്ട് 7 മണിക്ക് കെ. എം. സി. സി ഹാളില്‍ നടത്തപെടുന്നത്. 
- Aslam Muhammed