കുവൈത്ത് കേരള ഇസ്ലാമിക്‌ കൌണ്‍സില്‍ സിറ്റി മേഘല കമ്മറ്റി നിലവില്‍ വന്നു

പ്രസിഡന്റ്              സെക്രട്ടറി                        ട്രഷറര്‍
കുവൈത്ത് സിറ്റി : കുവൈറ്റ്‌ കേരള ഇസ്ലാമിക് കൗണ്‍സില്‍ സിറ്റി മേഘല കമ്മിറ്റി ഭാര വാഹികളായി ഇഖ്‌ബാല്‍ ഫൈസി കിനിയ (പ്രസിഡന്റ്), മുഹമ്മദ്‌ അലി പുതിയങ്ങാടി (ജനറല്‍ സെക്രട്ടറി) അയ്യൂബ് പുതുപറമ്പ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സയ്യിദ് ഹയ്ദ്രോസ് തങ്ങള്‍, അഷ്‌റഫ്‌ ഫൈസി, ഇബ്രാഹിം വാനിയന്നൂര്‍, ഉണ്ണീന്‍ കുട്ടി ദാരിമി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, റഫീക്ക് കള്ളിയത്ത്, സൈതാലി തലക്കടത്തൂര്‍, ഷമീര്‍ ചെട്ടിപ്പടി, മുസ്തഫ പരപ്പനങ്ങാടി എന്നിവര്‍ ജോയിന്റ് സെക്രട്ടറി മാരായും തിരഞ്ഞെടുക്കപ്പെട്ടു. 10 കേന്ദ്ര കൌണ്‍സിലര്‍മാരും, 6 വിംഗ് കണ്‍വീനര്‍മാരും, 14 വര്‍കിംഗ് കമ്മറ്റി മെമ്പര്‍മാര്‍ അടക്കം 41 അംഗ കമ്മറ്റിക്കാണ് രൂപം നല്‍കിയത്.

ശംസുദ്ധീന്‍ മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, കുഞ്ഞഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. അയ്യൂബ് പുതുപ്പറമ്പ് സ്വാഗതവും ഇബ്രാഹിം അരിയില്‍ നന്ദിയും പറഞ്ഞു.
- Media KIC