Thursday, December 04, 2014

SKSSF ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി ഉപ്പള ഹിദായത്ത് നഗറില്‍

കാസര്‍കോട് : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ്‌ കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടി ഡിസംബര്‍ 16ന് ഉപ്പള ഹിദായത്ത് നഗറില്‍ നടക്കും.

പ്രവാചകരില്‍ നിന്ന് നേരിട്ട് വിശ്വാസവും ആദര്‍ശവും ആവാഹിച്ചെടുത്തവരിലൂടെ പ്രചരിച്ച ഇസ്ലാമിന്റെ മഹിത പാരമ്പര്യം ചോദ്യം ചെയ്യപ്പെടുകയും പൈതൃകങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന ഗൂഢനീക്കങ്ങള്‍ സമുദായം തിരിച്ചറിയേണ്ടതുണ്ട്. നൂറ്റാണ്ടുകളായി നില നിന്ന ഈ ആദര്‍ശ മഹിമകള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്നും ഇതിനാണ് മുഖാമുഖത്തിന് സഹചര്യമൊരുക്കുന്നതിന്റെ ലക്ഷ്യമെന്നും സംഘാടകര്‍ അറിയിച്ചു.

ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിപി മൊയ്തു മൗലവി, മുഹമ്മദ് മൗലവി കോട്ടപ്പുറം, മഹ്മൂദ് ദേളി, ഖലീല്‍ ഹസനി, മുഹമ്മദ് ഫൈസി കജ, സിദ്ദീഖ് ബെളിഞ്ചം, അഷ്‌റഫ് ഫൈസി, നാഫിഅ് അസ്ഹദി സംബന്ധിച്ചു. 
- Secretary, SKSSF Kasaragod Distict Committee

No comments:

Post a Comment