മാറിയ കാലത്തെ പരിഷ്‌ക്കാരങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി സമൂഹം ജാഗരൂകരാവണം : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ചട്ടഞ്ചാല്‍ : മാറിയ കാലത്തെ പരിഷ്‌ക്കാരങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥി സമൂഹം ജാഗരൂകരാവണമെന്നും മദ്യവും മദിരാശിയുമടക്കമുള്ള അധാര്‍മ്മിക പ്രവണതകളില്‍ നിന്ന് ജനങ്ങളെ ഉല്‍ബോധിപ്പിക്കാന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്നും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ദിശ) പ്രവര്‍ത്തനോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സാന്മാര്‍ഗിക മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നതായിരിക്കണം സംഘടനകളുടെ ലക്ഷ്യമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ത്വാഖ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. യുഎം അബ്ദു റഹ്മാന്‍ മൗലവി, ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, ഖത്തര്‍ അബ്ദുല്ല ഹാജി, മൊയ്തീന്‍കുട്ടി ഹാജി, സി.ടി അഹ്മദ് അലി, എം.സി ഖമറുദ്ദീന്‍, ടി.ഡി അഹ്മദ് ഹാജി, മെട്രൊ മുഹമ്മദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, ചെങ്കള അബ്ദുല്ല ഫൈസി, നിസാര്‍ കല്ലട്ര, നൗഫല്‍ ഹുദവി കൊടുവള്ളി, അഡ്വ.ഹനീഫ് ഹുദവി ഇര്‍ശാദി തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod