SKSSF കാക്കടവ് യൂണിറ്റ് മജ്‌ലിസുന്നൂര്‍ സംഘടിപ്പിച്ചു

മലപ്പുറം: കാക്കടവ് അരിയന്‍കല്ല് എസ്. കെ. എസ്. എസ്. എഫ് ശാഖാ കമ്മിറ്റി ശംസുല്‍ ഉലമ നഗറില്‍ സംഘടിപ്പിച്ച 10 ദിന റമളാന്‍ പ്രഭാഷണ പരമ്പരയോടനുബന്ധിച്ച നടന്ന മജ്‌ലിസുന്നൂര്‍ സദസ്സ് ആത്മീയ ചൈതന്യം നുകര്‍ന്ന് വിശ്വാസി മനസ്സുകളില്‍ ദിവ്യാനുഭൂതി പകര്‍ന്നു. കേരളക്കരയിലെ പള്ളികളിലും വീടുകളിലും സര്‍വ്വസാധാരണമായി കൊണ്ടിരിക്കുകയാണ് മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്.
പരിഷ്‌കൃത ലോകക്രമത്തിലെ മൂല്യച്യുതിയും ധര്‍മ്മശോഷണവും മറികടന്ന് സല്‍കൃത സമൂഹത്തിന്റെ വീണ്ടെടുപ്പിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മഹാന്മായ ശൈഖുമാരുടെ ആത്മീയാനുമതിയോടെ നടത്താന്‍ നിര്‍ദേശിച്ചതാണ് മജ്‌ലീസുന്നൂര്‍. നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് സയ്യിദ് ഹാഫിള് ശഫീഖ് തങ്ങള്‍ ദാരിമി ബീരിച്ചേരി നേതൃത്ത്വം നല്‍കി. മദ്രസ രംഗത്ത് ദീര്‍ഖ കാല സേവനം നടത്തിയ MTP ഖാസിം മൗലവി യെ അബൂദാബി എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരവും (ക്യാഷവാര്‍ഡ്), വ്യക്ക രോഗിയായി വളരെയേറെ കഷ്ടപ്പെടുന്ന അസീസ് എന്ന സഹോദരനുള്ള സഹായ നിധിയുടെ (മൂന്നാം ഗഡു) സഹചാരി ധന സഹായവും തങ്ങള്‍ നിര്‍വഹിച്ചു. മുഹമ്മദ് ഹനീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. യൂനുസ് ഫൈസി സ്വാഗതം പറഞ്ഞു. ഖാസിം മൗലവി ഖലീല്‍ AK, ഹാരിസ് ദാരിമി, അബൂബക്കര്‍ സിദ്ധീഖ് ഫൈസി, AG സുലൈമാന്‍, ഖരീം തയക്കാനം, ആശിഖ് ppc, നൗഷാദ്, AG അസൈനാര്‍, AK അബ്ദു ഹ്മാന്‍ കുട്ടി മൗലവി, താജുദ്ദീന്‍ മൗലവി, AG സഹീദ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
- haris kkdv