തളങ്കര: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിഗ്രി, സെക്കന്ററി ഫലം പ്രസിദ്ധീകരിച്ചു. ഡിഗ്രി ഒന്നും രണ്ടും മൂന്നും വര്‍ഷ പരീക്ഷകളില്‍ നൂറ് മേനിയും റാങ്കും നേടി മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ചരിത്ര നേട്ടം കൈവരിച്ചു. സെക്കന്ററി ഫൈനല്‍ പരീക്ഷയിലും അക്കാദമിക്ക് റാങ്ക് നേടാനായി.
ഡിഗ്രി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥി അബ്ദുല്‍ ബാസിത്തും സെക്കന്ററി ഫൈനല്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ സമദുമാണ് മൂന്നാം റാങ്ക് നേടി കോളേജിന്റെ അഭിമാനമായി മാറിയത്. അബ്ദുല്‍ ബാസിത്ത് മംഗലാപുരം കൂളൂര്‍ സ്വദേശി മുഹമ്മദ് ഇഖാബാല്‍ ഖദീജ ദമ്പതികളുടെ മകനും അബ്ദുല്‍ സമദ് പുളിക്കൂര്‍ സ്വദേശി കെ.സി മുഹമ്മദ് നബീസ ദമ്പതികളുടെ മകനുമാണ്. സീനിയര്‍ സെക്കന്ററി പരീക്ഷയിലും അബ്ദുല്‍ ബാസിത്ത് റാങ്ക് ജേതാവായിരുന്നു.
ഡിഗ്രി ഒന്നാം വര്‍ഷം ഇരുപത്തേഴും രണ്ടാം വര്‍ഷം ഇരുപത്തെട്ടും മൂന്നാം വര്‍ഷം പത്തൊന്‍പത് വിദ്യാര്‍ത്ഥികളുമാണ് ഈ വര്‍ഷം പരീക്ഷയ്ക്കിരുന്നത്. മൊത്തം എഴുപത്തിനാല് വിദ്യാര്‍ത്ഥികളില്‍ മുഴുവന്‍ പേരും മികച്ച മാര്‍ക്ക് നേടി വിജയിച്ചു. വിജയികളെയും റാങ്ക് ജേതാക്കളെയും മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ അഭിനന്ദിച്ചു. യോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, മാനേജര്‍ അഷ്‌റഫ് കെ.എച്ച്, അസി.മാനേജര്‍ അമാനുല്ല, പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍, വൈസ് പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി പ്രസംഗിച്ചു.
- malikdeenarislamic academy