മലപ്പുറം: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടക്കുന്ന ജലാലിയ്യ റാത്തീബ് 19-ാം വാര്‍ഷികവും ഉഹ്ദ് ശുഹദാ ആണ്ട് നേര്‍ച്ചയും ഇന്ന് ആരംഭിക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ പി.സി മുഖ്യ പ്രഭാഷണം നടത്തും. 25 ന് അസ്‌ലം പി കായലം 26 ന് മഹ്മൂദ് പി മുണ്ടക്കുളം 27 ന് ഇര്‍ഷാദ് ഫൈസി തോണിക്കല്ലു പാറ, 28 ന് ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ പ്രഭാഷണം നടത്തും, 29 ന് നടക്കുന്ന റാത്തീബ് വാര്‍ഷികം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും ഷാജഹാന്‍ റഹ്മാനി പ്രഭാഷണം നടത്തും, തുടര്‍ന്ന നടക്കുന്ന റാത്തീബിനും ഉഹ്ദ് മൗലിദിനും മാനുതങ്ങള്‍ വെള്ളൂര് നേതൃത്വം നല്‍കും, സി.എ മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി, മുഹമ്മദ് കുട്ടി ദാരിമി, അബ്ദുറഹ്മാന്‍ ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ സംബന്ധിക്കും.
- SHAMSULULAMA COMPLEX - MUNDAKKULAM