പാലക്കാട്: ആത്മീയതയിലൂടെ ഉയരങ്ങളിലെത്താം എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി ബാലവേദി ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 9 വരെ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മത വിദ്യഭ്യാസ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനും മദ്രസാ പ്രവേശനോത്സവും പാലക്കാട് പുതുപ്പള്ളിത്തെരുവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടന്നു. സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് പി.വി.എസ് ഷിഹാബ് ആലൂര്‍ ഉദ്ഘാടനും ചെയ്തു. ജില്ലാ പ്രസിഡണ്ട് അനസ് മാരായമംഗലം അധ്യക്ഷത വഹിച്ചു. ശാഫി ഫൈസി, ജബ്ബാര്‍ ഉലൂമി, സജീര്‍ പേഴോങ്കര, ഖാജാ നജ്മുദ്ദീന്‍, ഹനീഫ സാഹിബ്, മന്‍സൂര്‍ ഫൈസി, കെ.ഇ നൗഷാദ്, ഡാനിഷ്, ഫഹദ് മേപ്പറമ്പ, സൈനുദ്ദീന്‍ ഉലൂമി, സ്വാലിഹ് മുണ്ടേക്കരാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജന: സെക്രട്ടറി മുനാഫര്‍ ഒറ്റപ്പാലം സ്വാഗതവും ട്രഷറര്‍ മനാഫ് കോട്ടോപ്പാടം നന്ദിയും പറഞ്ഞു.
- ABDUL MANAF KOTTOPADAM