മണ്ണാര്‍ക്കാട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ 5-ാം തരം പൊതു പരീക്ഷയില്‍ സംസ്ഥാനത്ത് 4-ാം റാങ്കും ജില്ലയില്‍ ഒന്നാം റാങ്കും നേടിയ കോട്ടോപ്പാടം റൈഞ്ചിലെ വേങ്ങ സുബുലുസ്സലാം മദ്രസാ വിദ്യാര്‍ത്ഥിനി ഫാത്തിമ ഹന്നയെ സമസ്ത കേരള സുന്നി ബാലവേദി കോട്ടോപ്പാടം റൈഞ്ച് കമ്മിറ്റി അനുമോദിച്ചു. റാങ്ക് ജേതാവിനുള്ള റൈഞ്ച് കമ്മിറ്റിയുടെ ഉപഹാരം എസ്. കെ. എസ്. ബി. വി. ജില്ലാ ട്രഷറര്‍ മനാഫ് കോട്ടോപ്പാടം കൈമാറി. അനുമോദന ചടങ്ങില്‍ എസ്. കെ. എസ്. ബി. വി. റൈഞ്ച് ജനറല്‍ സെക്രട്ടറി ജുസൈല്‍ എ ജുനൈസ് എന്‍ അസൈനാര്‍ മാസ്റ്റര്‍, മുബഷിര്‍ എ. കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
- ABDUL MANAF KOTTOPADAM