മണ്ണാര്‍ക്കാട്: സമസ്ത പത്താംതരം പൊതു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പാലക്കാട് ജില്ലയിലെ വല്ലപ്പുഴ റൈഞ്ചിലെ ചെമ്മന്‍ക്കുഴി ഹിദായത്തുല്‍ മുസ്ലിമീന്‍ മദ്രസാ വിദ്യാര്‍ത്ഥി അഹമ്മദ് കബീറിനെ സമസ്ത കേരളാ സുന്നീ ബാലവേദി സംസ്ഥാന കമ്മിറ്റി ഭാരാവാഹികള്‍ അനുമോദിച്ചു. റാങ്ക് ജേതാവിനുള്ള സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ഉപാധ്യക്ഷന്‍ അനസ് മാരായമംഗലം കൈമാറി. അനുമോദന ചടങ്ങില്‍ എസ്. കെ. എസ്. ബി. വി ജില്ലാ ജനറല്‍ സെക്രട്ടറി മുനാഫര്‍ ഒറ്റപ്പാലം ട്രഷറര്‍ അബ്ദുല്‍ മനാഫ് കോട്ടോപ്പാടം ബഷീര്‍ പള്ളപ്പുറം അബ്ദുല്‍ റഷീദ് വല്ലപ്പുഴ, ഫളലുല്‍ കബീര്‍ വല്ലപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ അടികുറുപ്പ്: സമസ്ത പത്താംതരം പൊതുപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഹമ്മദ് കബീറിന് എസ്. കെ. എസ്. ബി. വി സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ഉപാധ്യക്ഷന്‍ അനസ് നാരായമംഗലം നല്‍കുന്നു.
- SKSBV state committee