ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് പതിയാങ്കര ശംസുല്‍ ഉലമാ ആര്‍ട്‌സ് കോളേജില്‍ തുടക്കമാവും. വൈകീട്ട് 5 മണിക്ക് സയ്യിദ് ഹമീദ് തങ്ങള്‍ പതാക ഉയര്‍ത്തും. 7 മണിക്ക് ഉദ്ഘാടന സംഗമത്തില്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി മന്നാര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ്, ജഅ്ഫര്‍ വാണിമേല്‍ സംസാരിക്കും.
ശനിയാഴ്ച രാവിലെ 5 മണിക്ക് ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കും. വിവിധ സെഷനുകളില്‍ സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തും. ഉച്ചക്ക് 1 മണിക്ക് സമാപന സംഗമത്തില്‍ അബ്ദുള്ള കുണ്ടറ, നവാസ് എച്ച് പാനൂര്‍, റിയാസ് ഫൈസി പാപ്ലശ്ശേരി സംബന്ധിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി സമാപന പ്രഭാഷണം നടത്തും. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ മതവിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ബന്ധപ്പെടുക: 9895901199.
- SKSSF STATE COMMITTEE