തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വ്വീസ് ആനുകൂല്യം വിതരണമാരംഭിച്ചു. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിച്ചവരുടെ പേര് വിവരം www.skjmcc.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജൂലൈ 12-ന് കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, ജൂലൈ 14ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം സുന്നി മഹല്‍, എടരിക്കോട് മലപ്പുറം വെസ്റ്റ് ഓഫീസ്, കോഴിക്കോട് മുഅല്ലിം സെന്റര്‍, കല്‍പറ്റ ജില്ലാ ഓഫീസ്, തൃശൂര്‍ എം.ഐ.സി, പാലക്കാട് ചെര്‍പുളശ്ശേരി എന്നിവിടങ്ങളിലും, ജൂലൈ 15ന് കാസര്‍കോഡ് ചൊര്‍ക്കള ഓഫീസിലും തുടര്‍ന്ന് ചേളാരി സമസ്താലയത്തില്‍ വെച്ചും വിതരണം നടക്കും. ഒറിജിനല്‍ മുഅല്ലിം സര്‍വ്വീസ് റജിസ്റ്ററുമായി വന്ന് ബന്ധപ്പെട്ടവര്‍ തുക കൈപറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen