തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ജൂണില്‍ നടത്തിയ പിജി (മൗലവി ഫാളില്‍ ഹുദവി) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഡിപ്പാര്ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ മുഹമ്മദ് റാഫി കരിപ്പൂര്‍ ഒന്നും അഫ്‌സല്‍ ആര്‍ കയ്യോട് രണ്ടും നംഷാദ് എടവണ്ണപ്പാറ മൂന്നും റാങ്കുകള്‍ നേടി.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ മുഹമ്മദ് ഇസ്മാഈല്‍ ടി മാമ്പുഴ ഒന്നും മുഹമ്മദ് ശരീഫ് പൈങ്കണ്ണൂര്‍, അഫ്‌സല്‍ എന്‍.കെ മഞ്ചേരി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂലുല്‍ ഫിഖ്ഹില്‍ അശ്‌റഫ് കെ.എ കാസര്‍ഗോഡ്, അമീര്‍ ഹുസൈന്‍ ചെമ്മാട്, ഉമര്‍ ഫാറൂഖ് ടി കണ്ണൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്‍ഡ് ഫിലോസഫിയില്‍ ഇര്‍ശാദ് കെ. പുല്‍പറ്റ ഒന്നും ആരിഫ് പി.കെ ഇരുമ്പുഴി രണ്ടും അബ്ദുന്നാസ്വിര്‍ കുട്ടോത്ത്, കണ്ണൂര്‍ മൂന്നും റാങ്കുകള്‍ നേടി.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅ്‌വാ ആന്റ് കംപാരറ്റീവ് റിലീജ്യണില്‍ സൈദലവി കണ്ണാട്ടിപ്പടി, വേങ്ങര ഒന്നും ഫസലുറഹ്മാന്‍ കെ.ടി മുണ്ടുപറമ്പ്, ഇബ്‌റാഹീം കുന്നക്കാവ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി.
ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഡിഗ്രി (മൗലവി ആലിം ഹുദവി) വിഭാഗത്തില്‍ മുഹമ്മദ് ഇബ്‌റാഹീം (കര്‍ണാടക) ഒന്നും മുഹമ്മദ് മഹ്ബൂബ് (ബീഹാര്‍) രണ്ടും സഈദ് റസാ ഖാന്‍ (ഗുജറാത്ത്) മൂന്നും റാങ്കുകള്‍ നേടി.
ഡിഗ്രി പരീക്ഷയില്‍ ദാറുല്‍ ഹുദാ കാമ്പസിലെ അലി ജാബിര്‍ കെ ഓമച്ചപ്പുഴ ഒന്നും മുഹമ്മദ് റിയാസ് പി.പി ഊരകം രണ്ടും റാങ്കുകള്‍ നേടി. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമിലെ മുഹമ്മദ് ഫസലുര്‍റഹ്മാന്‍ ഒളവട്ടൂരിനാണ് മൂന്നാം റാങ്ക്.
സീനിയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ദാറുല്‍ ഹുദാ കാമ്പസിലെ ആശിഖുര്‍റഹ്മാന്‍ കരുവാരക്കുണ്ട്, ജുബൈല്‍ ടി പറപ്പൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോപ്ലക്‌സിലെ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.
സെക്കണ്ടറി വിഭാഗത്തില്‍ മുഹമ്മദ് ശാമില്‍ സി.എച്ച്, ഉനൈസ് വി.എ കരീറ്റിപ്പറമ്പ് (ദാറുല്‍ ഹുദാ), അബ്ദുസ്സമദ് കെ.എം (മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി, തളങ്കര) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
വിശദ വിവരങ്ങള്‍ ദാറുല്‍ ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.darulhuda.com) ലഭ്യമാണ്. പുതിയ അധ്യായന വര്‍ഷത്തേക്കുള്ള അഡ്മിഷന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 22 ബുധനാഴ്ച ദാറുല്‍ ഹുദായിലും ഇതര യുജി കോളേജുകളിലുമുള്ള പരീക്ഷ സെന്ററുകളില്‍ വെച്ച് നടക്കും.
- Darul Huda Islamic University