മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യം: SKSSF ത്വലബാ വിംഗ്

എസ്. കെ. എസ്. എസ്. എഫ് ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് സമാപിച്ചു


ആലപ്പുഴ: മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യമാണെന്നും രാജ്യം ഉള്‍ക്കൊള്ളുന്ന മതസ്വാതന്ത്ര്യത്തിന്റെ ഉജ്വല പ്രതീകങ്ങളായ ഇവയെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി പതിയാങ്കര ശംസുല്‍ ഉലമാ ആക്കാദമിയില്‍ സംഘടിപ്പിച്ച ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. മുസ്ലിം വ്യക്തി നിയമങ്ങളുടെ ദൈവികത അനിഷേധ്യമാണ്. വ്യക്തി നിയമ സംരക്ഷണം മുസ്ലിംകളുടെ മാത്രം ബാധ്യതയല്ല. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ ഇതിനായി ഒന്നിക്കണമെന്നും കോണ്‍ഫറന്‍സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അറബിക് സര്‍വ്വകലാശാലക്കെതിരെയുള്ള ഗൂഢ നീക്കങ്ങള്‍ തിരിച്ചറിയുക, മതവിദ്യാര്‍ത്ഥികള്‍ക്ക് വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു മറ്റു പ്രമേയങ്ങള്‍. 

വെളളിയാഴ്ച വൈകീട്ട് 6 മണിക്ക് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ് പതാക ഉയര്‍ത്തിയതോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ മതവിദ്യാര്‍ത്ഥി പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. എഡ്വൂഷോര്‍ ഡയറക്ടര്‍ ജഅ്ഫര്ഡ വാണിമേല്‍ ക്യാംപ് ഡയറക്ടറായിരുന്നു.
വെളളിയാഴ്ച വൈകീട്ട് 7 മണിക്ക് മസ്‌ക്കറ്റ് സുന്നി സെന്റര്‍ പ്രസിഡണ്ട് ഇസ്മാഈല്‍ കുഞ്ഞു ഹാജി മന്നാര്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് നവാസ് എച്ച് പാനൂര്‍ ആധ്യക്ഷം വഹിച്ചു. ഡോ. സൂബൈര്‍ ഹുദവി ചേകനൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ് വിഷയാവതരണം നടത്തി. ശാനവാസ് കണിയാപുരം, ഉമ്മര്‍കുഞ്ഞി ആയാംപറമ്പില്‍, സലീം ഫൈസി ഒലിപ്പുഴ, ഉവൈസ് പതിയാങ്കര, റാശിദ് വി. ടി വേങ്ങര, ശാഹിദലി മാളിയേക്കല്‍, ഫായിസ് നാട്ടുകല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ശനി കാലത്ത് 6 മണിക്ക് ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കി. മൈന്റ് ഡിസൈനിംഗ് സെഷന് സൈദ് മുഹമ്മദ് നേതൃത്വം നല്‍കി. 11 മണിക്ക് സമാപന സംഗമം സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. സി. പി ബാസിത് ചെമ്പ്ര ആധ്യക്ഷം വഹിച്ചു. നൗഫല്‍ വാഫി, ലത്തീഫ് പാലത്തുങ്കര, സഅദ് ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തി. ജുറൈജ് കണിയാപുരം സ്വാഗതവും സുഹൈല്‍ പതിയാങ്കര നന്ദിയും പറഞ്ഞു. 
ഫോട്ടോ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തുന്നു
- SKSSF STATE COMMITTEE