ദുബൈ: ജാമിഅ അസ് അദിയ്യ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദുൽ ഫിത്ർ ദിനത്തിൽ രാത്രി 07:30 നു ദുബൈ ദേര റാഫി ഹോട്ടലിൽ വെച്ച് അസ്അദിയ്യ ഫൌണ്ടേഷൻ ദുബൈ കമ്മിറ്റി അവതരിപ്പിക്കുന്ന ബുർദ മജലിസും, ദുബൈ ഇന്റർ നാഷനൽ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി സംഘടിപ്പിച്ച 19-ആമത് ഖുർആൻ ഹിഫ്ള് മത്സരത്തിൽ പങ്കെടുത്ത ഏക ഇന്ത്യൻ മത്സരാര്‍ത്ഥിയും, ജാമിഅ അസ്അദിയ്യ പ്രതിനിധിയുമായ ഹാഫിള് ഹസം ഹംസയെ അനുമോദിക്കലും നടക്കും. ദുബൈ സുന്നി സെന്റർ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ മുഖ്യാതിഥിയായിരിക്കും. ഈദ് സന്ദേശ പ്രഭാഷണം, ഇസ്ലാമിക മാപ്പിളപ്പാട്ടുകൾ, എന്നിവയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-7103678, 055-6565893.
- Sharafudheen Perumalabad