24 മണിക്കൂറിനകം മൂന്ന് മുഖ്യപ്രഭാഷണം; ചരിത്രം രചിച്ച് മുസ്തഫ ഹുദവി ആക്കോട്

ദുബൈ: രണ്ട് രാജ്യങ്ങളിലായി 5400 ലധികം കിലോമീറ്റര്‍ സഞ്ചരിച്ച് 24 മണിക്കൂറിനകം 7 മണിക്കോറോളം നീണ്ടുനിന്ന മൂന്ന് മുഖ്യ പ്രഭാഷണങ്ങള്‍ നടത്തിയ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സന്തതിയും, പ്രമുഖ പണ്ഡിതനുമായ ഉസ്താദ് മുസ്തഫ ഹുദവി പ്രഭാഷണ രംഗത്ത് പുതിയ ചരിത്രം രചിച്ചു. ജൂലൈ 1ന് രാവിലെ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച മുസ്തഫ ഹുദവി രാത്രി ദുബൈ ഇന്റര്‍നാണനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ കീഴില്‍ ദുബൈ സുന്നി സെന്റര്‍ സംഘടിപ്പിച്ച പരിപാടിയിലും മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. രാത്രി രണ്ട് മണിക്ക് പ്രഭാഷണം അവസാനിപ്പിച്ച ശേഷം നാട്ടിലേക്ക് തിരിച്ച അദ്ദേഹം ഇന്നലെ (02-07-2015) രാവിലെ ഹാദിയയുടെ പ്രഭാഷണ വേദിയിലെത്തി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഇന്നും നാളെയും ദാറുല്‍ ഹുദാ കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ തുടര്‍ന്നും മുസ്തഫ ഹുദവി മുഖ്യപ്രഭാഷണം നടത്തും. തന്റെ വാക്കുകളിലൂടെ ജനമനസ്സുകളെ കീഴടക്കുന്ന ഈ അനുഗ്രഹീത പ്രഭാഷകന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആയിരങ്ങളാണ് എല്ലാ വേദികളിലും ഒരുമിച്ചുകൂടുന്നത്. കേരളത്തിലെ മത പ്രഭാഷണ വേദികളില്‍ മുസ്തഫ ഹുദവി ഇതിനകം നിറസാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്.