ദാറുല്‍ ഹുദാ സെക്കന്ററി; ഇന്നുകൂടി അപേക്ഷിക്കാം

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ സെക്കന്ററി ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിന് ഇന്ന് കൂടി അപേക്ഷിക്കാം (07 ജൂലൈ). സമസ്തയുടെ അഞ്ചാം ക്ലാസ് മദ്‌റസ പാസ്സായ 2015 ജൂലൈ 7 ന് പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍ കുട്ടികള്‍ക്ക് ദാറുല്‍ ഹുദാ സെക്കന്ററിയിലേക്കും പെണ്‍കുട്ടികള്‍ക്ക് ഫാഥിമാ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജിലേക്കും അപേക്ഷിക്കാം. 
മദ്‌റസ മൂന്നാം ക്ലാസ് പാസ്സായവരും 2015 ജൂലൈ 7 ന് ഒമ്പത് വയസ്സ് കവിയാത്തവരുമായ ആണ്‍ കുട്ടികള്‍ക്ക് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും അപേക്ഷിക്കാവുന്നതാണ്. 
ജൂലൈ 22 ന് ബുധനാഴ്ച കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന ഏകീകൃത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 
പ്രോസ്പക്റ്റസും അപേക്ഷാ ഫോമും ദാറുല്‍ ഹുദാ ഓഫീസില്‍ നിന്നു നേരിട്ട് വാങ്ങുകയോ ദാറുല്‍ ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.darulhuda.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. വിശദ വിവരങ്ങള്‍ക്ക് 04942463155 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University