മദ്രസ്സ പ്രവേശനോത്സവം ഇന്ന്; 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് മദ്രസ്സയിലേക്ക്

തൃശൂര്‍: കേരളത്തിലെ മുസ്‌ലീം മത പഠനശാലകളായ 12000 ത്തോളം വരുന്ന മദ്രസ്സകളിലെ 12 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികള്‍ ഇന്ന് റമളാന്‍ അവധിക്കുശേഷം മദ്രസ്സകളിലെത്തും. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമായി 9513 മദ്രസ്സകള്‍ സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മദ്രസ്സകളില്‍ അദ്ധ്യായനത്തിന്റെ ആദ്യദിനമായ ഇന്ന് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനും സുന്നി ബാലവേദിയുടെയും നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാതല പ്രവേശനോത്സവം ദേശമംഗലം വെസ്റ്റ് പല്ലൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസ്സയിലാണ് ഈ വര്‍ഷം നടക്കുന്നത്. സമസ്തയും പോഷക സംഘടനകളും ശക്തമായി പ്രവര്‍ത്തിക്കുന്ന ദേശമംഗലത്ത് മദ്രസ്സ പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും മഹല്ല് മദ്രസ്സ കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫും, സുന്നി ബാലവേദിയുടെയും നേതൃത്വത്തില്‍ നടത്തികഴിഞ്ഞു. ആത്മീയതയിലൂടെ ഉയരങ്ങളിലെത്താം എന്ന പ്രമേയത്തിലുള്ള മത വിദ്യാഭ്യാസ
ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രവേശനോത്സവത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയിലെ ജില്ലാ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനം, പഠനോപകരണങ്ങളുടെ വിതരണം, മധുര പലഹാര വിതരണം, മദ്രസ്സ യൂണിഫോം വിതരണവും ഉണ്ടാകും. ജില്ലാതല മദ്രസ്സ പ്രവേശേനോത്സവം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസ്സിന്‍ ജില്ലാ പ്രസിഡണ്ട് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സി.എ. ലത്തീഫ് ദാരിമി ഹൈത്തമി പ്രാര്‍ത്ഥന നിര്‍വഹിക്കും. എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കേച്ചേരി, ടങഎ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി ബാഖവി, അക്സ്സ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി. കുഞ്ഞിക്കോയ തങ്ങള്‍, അബുഹാജി ആറ്റൂര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാപ്രസിഡണ്ട് ഉസ്താദ് പി.ടി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ടങഎ ജില്ലാ സെക്രട്ടറി ടി.എസ്. മമ്മി ദേശമംഗലം, മലബാര്‍ എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ കെ.എസ്. ഹംസ തുടങ്ങിയവര്‍ ജില്ലാ റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡ് ദാനം നടത്തും. അബ്ദുള്ളകോയ തങ്ങള്‍ ഇറുമ്പകശ്ശേരി, ഷെഹീര്‍ ദേശമംഗലം, സി.എം. മുഹമ്മദ് കാസിം, എം.എം. അബ്ദുല്‍ സലാം, വി.കെ.മുഹമ്മദ്, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഉമ്മര്‍ദാരിമി ആറ്റൂര്‍, അബൂബക്കര്‍ ബാഖവി, ഖാലിദ് മദനി, ഉസ്മാന്‍ ഫൈസി, ബാദുഷ അന്‍വരി, ഉമ്മര്‍ യമാനി, മുഹമ്മദ് ഹാഫിസ്, അജ്മല്‍ എടശ്ശേരി, കെ.എച്ച്. അക്താബ് തൊഴുപ്പാടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇല്ല്യാസ് ഫൈസി, സുന്നി ബാലവേദി ജില്ലാ കണ്‍വീനര്‍ ഷാഹിദ് കോയതങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur