SKSSF തൃശൂര്‍ ജില്ലാ ഇഫ്താര്‍ സംഗമം നാളെ

തൃശൂര്‍: എസ്. കെ. എസ്. എസ്. എഫ് നന്മയുടെ സുഗന്ധം നേരിന്റെ വസന്തം പ്രമേയത്തില്‍ നടക്കുന്ന റമളാന്‍ കാമ്പയിനിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന ഇഫ്താര്‍ സംഗമം ജൂണ്‍ 6 തിങ്കളാഴ്ച പേള്‍ റീജന്‍സിയില്‍ വെച്ച് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ നടക്കും. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, സെക്രട്ടറി സയ്യിദ് ഷാഹ്ദ് കോയ തങ്ങള്‍ മത - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും സംഗമത്തില്‍ സംബന്ധിക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur