ഹാദിയ റമദാന്‍ പ്രഭാഷണത്തിന് ഇന്ന് തുടക്കം. സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം എന്ന പ്രമേയത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന മുസ്ത്വഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഇന്ന് ഹിദായ നഗരിയില്‍ തുടക്കമാവും. 
രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ബീവി ഫാത്വിമ: സ്വര്‍ഗനാരികള്‍ക്കൊരു രാജകുമാരി വിഷയത്തില്‍ മുസ്ത്വഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 
നാളെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും.  സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും. കൊടുക്കാറ്റിന് പിറകെ തീക്കാറ്റ്: അന്ത്യനാള്‍ അടുക്കുന്നുവോ വിഷയത്തില്‍ മുസ്ത്വഫ ഹുദവി ആക്കോട് പ്രസംഗിക്കും.
നാലിന് ശനിയാഴ്ച റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിക്കും.  ബദര്‍ ആത്മ സമര്‍പ്പണത്തിന്റെ കഥ പറയുമ്പോള്‍ വിഷയത്തില്‍ മുസ്ത്വഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂറിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍  നേതൃത്വം നല്‍കും. 
അഞ്ചിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പലിശ:അക്കൗണ്ടില്‍  ബാക്കിയാകുന്നതെന്ത്?. വിഷയത്തില്‍ മുസ്ഥത്വഫ ഹുദവി ആക്കോട്പ്രഭാഷണം നടത്തും. സമാപന ദുആക്ക് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
- Darul Huda Islamic University