നാട്ടൊരുമയില്‍ സ്വാന്തന പദ്ധതികളൊരുക്കി കളനാട് സിഎം ഉസ്താദ് ഇസ്ലാമിക് സെന്റര്‍

കളനാട്: പരിപാവന റമളാനിന്റെ വ്രതവിശുദ്ധിയില്‍ ബദ്ര്‍ രക്തസാക്ഷികളുടെ അമര സ്മൃതികളോടെ 313 കുടുംബങ്ങള്‍ക്ക് ആതുര സ്വാന്തന വിദ്യാഭ്യാസ സഹായപദ്ധതികളൊരുക്കി കളനാട് സിഎം ഉസ്താദ് ഇസ്ലാമിക് സെന്റര്‍ നാട്ടൊരുമക്ക് മാതൃക കാട്ടി. സാമ്പത്തികമായും ശാരീരികമായും അശരണരെ സഹായിക്കുന്ന ഇസ്ലാമിക് സെന്റര്‍ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ നാടിന്റെ സ്പന്ദനമായി മാറിയിരിക്കുകയാണ്.
സിഎം അബ്ദുല്ല മൗലവി ഇസ്ലാമിക് സെന്ററിന്റെയും കളനാട് യൂണിറ്റ് എസ് എം എഫ്, എസ് വൈ എസ്, എസ് കെ എസ് എസ് എഫ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തില്‍ മൂന്ന് വര്‍ഷത്തോളമായി നാട്ടിലെ നിരാശ്രയരെ കണ്ടെത്തി സഹായമെത്തിക്കുന്ന പദ്ധതിയുടെ 2015 റമളാന്‍ കാലപരിപാടി സൈനുല്‍ ആബിദ് തങ്ങള്‍ കുന്നുങ്കൈ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിച്ചു. മിലിട്രി ഇബ്രാഹിം ഹാജി, ഉമ്പു ഹാജി തായല്‍, മിലിട്രി അഹ്മദ് ഹാജി, തളങ്കര അബ്ദുല്‍ ഖാദര്‍, കുന്നില്‍ അബ്ദുല്‍ ഖാദര്‍, ഖത്തര്‍ ശംസുദ്ദീന്‍, ശെരീഫ് എസ്‌കെ, കെപി അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഖാദര്‍ അയ്യങ്കോല്‍, സിഎച്ച് മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ കോഴിത്തിടില്‍, മുജീബ് പാക്യര, കോഴിത്തിടില്‍ മൊയ്തീന്‍ കുഞ്ഞി, ഹദ്ദാദ് നഗര്‍ ഖതീബ് അഹ്മദ് മൗലവി, സദര്‍ മുഅല്ലിം അബ്ദുല്‍ ഹമീദ് ഖാസിമി പൈക്ക, കളനാട് ബസ് സ്റ്റാന്‍ഡ് മസ്ജിദ് ഇമാം നാസര്‍ സഖാഫി, മന്‍സൂര്‍ ഹുദവി കളനാട്, നൗഷാദ് മിഹ്‌റാജ്, അബ്ദുല്‍ റഹ്മാന്‍ ദേളി, റഫീഖ് ഹദ്ദാദ് നഗര്‍, അഫ്‌സല്‍ കൊമ്പന്‍പാറ, ശെരീഫ് തായല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോ: കളനാട് സിഎം ഉസ്താദ് ഇസ്ലാമിക് സെന്റര്‍ 313 കുടുംബങ്ങള്‍ക്ക് ഒരുക്കുന്ന ആതുര സ്വാന്തന വിദ്യാഭ്യാസ സഹായപദ്ധതി സൈനുല്‍ ആബിദ് തങ്ങള്‍ കുന്നുങ്കൈ ഉദ്ഘാടനം ചെയ്യുന്നു
- mansoor d m