പാലക്കാട്: ആത്മീയതയിലൂടെ ഉയരങ്ങളിലെത്താം എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി ബാലവേദി ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 9 വരെ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മത വിദ്യഭ്യാസ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനവും ജില്ലാ തല മദ്‌റസ പ്രവേശനോത്സവും 26 ന് രാവിലെ 8 മണിക്ക് പാലക്കാട് പുതുപ്പള്ളിതെരുവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് അനസ് മാരായമംഗലം അധ്യക്ഷത വഹിക്കും. ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ എം. ഹംസ മുഖ്യാതിഥിയാകും. സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് പി.വി.എസ് ഷിഹാബ് ആലൂര്‍ മുഖ്യപ്രഭാഷണം നടത്തും. നഗര സഭ കൗണ്‍സിലര്‍ ടി.പി അബ്ദുല്‍ അസീസ്, മുസ്‌ലിം ലീഗ് ജില്ലാ വൈസ്.പ്രസിഡണ്ട് എം.എം ഹമീദ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറര്‍ പി.സി ഹംസ മാസ്റ്റര്‍, ജന്നത്തുല്‍ ഉലൂം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ എന്‍. എ ഹുസൈന്‍ മന്നാനി, എന്‍ സൈനുദ്ധീന്‍ മന്നാനി, സജീര്‍ പാലക്കാട്, താജുദ്ദീന്‍ സിദ്ദീഖി, ഇര്‍ഷാദ് കള്ളിക്കാട്, ഖാജാ നജ്മുദ്ദീന്‍, ഹനീഫ സാഹിബ്, സൈനുദ്ധീന്‍ ഉലൂമി, ഷോഭാ അബൂബക്കര്‍, അബ്ദുല്‍ മുത്തലിബ് മാസ്റ്റര്‍, അജ്മീറലി പാലക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ ജന: സെക്രട്ടറി മുനാഫര്‍ ഒറ്റപ്പാലം സ്വാഗതവും ട്രഷറര്‍ മനാഫ് കോട്ടോപ്പാടം നന്ദിയും പറയും.
- ABDUL MANAF KOTTOPADAM