SKSBV മതവദ്യാഭ്യാസ കാമ്പയിന് നാളെ തുടക്കം

തേഞ്ഞിപ്പലം: ആത്മീയതയിലൂടെ ഉയരങ്ങളിലെത്താം എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ജുലൈ 26 മുതല്‍ ഓഗസ്റ്റ് 9 വരെ സംസ്ഥാന വ്യാപകമായി സമസ്തയുടെ പത്തായിരത്തോളം മദ്‌റസകളില്‍ ആചരിക്കുന്ന മത വിദ്യാഭ്യാസ കാമ്പയിന് നാളെ തുടക്കം കുറിക്കും. അവാര്‍ഡ്ദാനം, പ്രവേശനോത്സവം, ലഘുലേഖ വിതരണം, മോര്‍ണിങ് അസംബ്ലി, ഗൈഡന്‍സ് ക്ലാസ് എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന പ്രവേശനോത്സവവും തിരുവനന്തപുരം വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസില്‍ നടക്കും. ലോക പണ്ഡിത സഭാംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം നിര്‍വഹിക്കും. എസ്. കെ. ജെ. എം. സി. സി. സെക്രട്ടറി കെ. ടി. ഹുസൈന്‍ കുട്ടി മൗലവി പ്രമേയ പ്രഭാഷണം നടത്തും. ശഫീഖ് മണ്ണഞ്ചേരി, സൈനുദ്ദീന്‍ ഒളവട്ടൂര്‍, ഇസ്മാഈല്‍ കൂരിയാട് എന്നിവര്‍ പ്രസംഗിക്കും. 
വിവിധ ജില്ലാ തലങ്ങളില്‍ പ്രമുഖര്‍ സംബന്ധിക്കും. കാസര്‍കോഡ് (ചെരുവത്തൂര്‍ താജുല്‍ ഇസ്‌ലാം മദ്‌റസ-ടി. കെ. പൂക്കോയ തങ്ങള്‍), കണ്ണൂര്‍ (താഴിനേരി തഅ്‌സീനില്‍ ഇസ്‌ലാം മദ്‌റസ-പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍), കോഴിക്കോട് (തോടന്നൂര്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസ-പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍), മലപ്പുറം വെസ്റ്റ് (നാലാം മുക്ക് - പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍), മലപ്പുറം ഈസ്റ്റ് (മൈലപ്പുറം ഇര്‍ശാദുല്‍ ഔലാദ്-പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍), പാലക്കാട് (ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ-ശാഫി പറമ്പില്‍ എം. എല്‍. എ. ), തൃശൂര്‍ (ദേശമംഗലം മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ-ഓണമ്പിള്ളി മുഹമ്മദ് ഫൈസി), ആലപ്പുഴ (ഐ. എം. എ. മദ്‌റസ-ജില്ലാ കടക്ടര്‍ ഡോ. എം. പത്മകുമാര്‍) തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രോഗ്രാം വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. 
- Samastha Kerala Jam-iyyathul Muallimeen