ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിക്ക് സമര്‍പ്പിച്ചു

എടവണ്ണപ്പാറ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന് കീഴില്‍ മികച്ച ഖതീബായി തെരഞ്ഞെടുത്ത എടവണ്ണപ്പാറ ടൌണ്‍ ജുമാ മസ്ജിദ് ഖത്തീബ് ആനമങ്ങാട് മുഹമദ് കുട്ടി ഫൈസിക്ക് നല്‍കുന്ന ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. ഉണ്ണീന്‍ ഹാജി അധ്യക്ഷനായി. പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ യൂസുഫ് മുസ്‌ലിയാര്‍ ഇരുമ്പുഴിമുഖ്യാതിഥി ആയിരുന്നു. റഷീദ് ഫൈസി നാട്ടുകല്‍ അവാര്‍ഡ് പരിചയപ്പെടുത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സയ്യിദ് ബി എസ് കെ തങ്ങള്‍, ഖാലിദ് ബാഖവി, അഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. എസ് വൈ എസ്, എസ് കെ എസ് എസ് എഫ് ടൌണ്‍ കമ്മിറ്റി സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണത്തിന്റെ സമാപന പ്രാര്‍ത്ഥന സംഗമത്തിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
- Yoonus MP