തൃക്കരിപ്പൂര്‍: നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ മേഖല കമ്മിറ്റി ബീരിച്ചേരി ശുഹദാ നഗറില്‍ സംഘടിപ്പിച്ച റമളാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ദിന പരിപാടി എസ്. വൈ. എസ് സംസ്ഥാന വൈസ്. പ്രസിഡെന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. വിശ്വാസി സമൂഹത്തിന് ദിശാബോധം നല്‍കുന്നതിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് സംസ്ഥാനത്താകമാനം നടത്തുന്ന ക്യാംയിന്‍ ശ്ലാഖനീയമെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു. സമസ്ത തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി ശംസുദ്ധീന്‍ ഫൈസി അധ്യക്ഷനായി . സ്വര്‍ഗം വിളിക്കുന്നു എന്ന വിഷയത്തില്‍ സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി
സി. കെ. പി അഹ്മദ്, അമീന്‍ കൂലേരി നാഫി അസ്അദി ഹാരിസ് ഹസനി മെട്ടമ്മല്‍, സഈദ് ദാരിമി പടന്ന സംസാരിച്ചു ഇന്ന് നടക്കുന്ന സമാപന സമ്മേളനം ഡോ. ഖത്തര്‍ ഇബ്‌റാഹീം ഹാജി ഉദ്ഘാടനം ചെയ്യും. സമസ്തകേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവി അനുഗ്രഹ ഭാഷണം നടത്തും. താജുദ്ധീന്‍ ദാരിമിഅധ്യക്ഷനാവും സിറാജ് ഖാസിമി പ്രഭാഷണം നടത്തും. സയ്യിദ് ഖലീലുര്‍റഹ്മാന്‍ അല്‍ അസ് ഹരി ആഴിപ്പുഴ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും പി. വി. വിഅബ്ദുര്‍റഹീംഹാജി, ഇബ് റാഹീം അസ്അദി, സൈനുദ്ധീന്‍ മാസ്റ്റര്‍, വി. പി ഇബ്‌റാഹീം, റശീദ് ഹാജി ആയിറ്റി, അഷ്‌റഫ് ഹാജി ഉടുംബുന്തല, സലാം ഹാജി ഉദിനൂര്‍ സംബന്ധിക്കും.
- HARIS AL HASANI Ac