ജംഇയ്യത്തുല്‍ മുഫത്തിശീന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (പ്രസിഡന്റ്), കെ.എച്ച്.കോട്ടപ്പുഴ (ജനറല്‍ സെക്രട്ടറി), വി.കെ.എസ്. തങ്ങള്‍  (ഖജാഞ്ചി)


തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെ പ്രസിഡന്റായും കെ.എച്ച്.കോട്ടപ്പുഴയെ ജനറല്‍ സെക്രട്ടറിയായും വി.കെ.എസ്. തങ്ങളെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍, ടി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, ജോ. സെക്രട്ടറിമാരായി വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, അഹ്മദ് തെര്‍ളായി, ക്ഷേമനിധി കണ്‍വീനറായി കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരെയും ജോ. കണ്‍വീനററായി ടി.പി.അബൂബക്കര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.
വിവിധ വിഭാഗങ്ങള്‍ അവരുടെ മതസ്വാതന്ത്ര്യം നിലനിര്‍ത്തുവാനും അവ പ്രചരിപ്പിക്കുവാനും ഇന്ത്യയുടെ മഹത്തായ ഭരണഘടന നല്‍കിയ സ്വാതന്ത്ര്യത്തെ ഹനിക്കുംവിധം ഇന്ന് നടക്കുന്ന ചില പ്രശ്‌നങ്ങളില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിലെ ചില ചീഫ് ജസ്റ്റിസുമാര്‍ നടത്തുന്ന പരമാര്‍ശങ്ങളില്‍ ഈ യോഗം ആശങ്ക രേഖപ്പെടുത്തുന്നു. 'ശിരോവസ്ത്ര' പ്രശ്‌നത്തില്‍ മൂന്ന് മണിക്കൂര്‍ മതകല്‍പന മാറ്റിവെച്ചാല്‍ മതത്തില്‍നിന്ന് പുറത്താക്കുമോ എന്ന പരമാര്‍ശത്തിനോട് ഈയോഗം ഖേദം പ്രകടിപ്പിക്കുന്നു. 
നിലവിളക്ക് വിഷയത്തില്‍ കേരളത്തിലെ ചിലമാധ്യമങ്ങളും വ്യക്തികളും നടത്തുന്ന മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ കേരളം ഫാസിസ്റ്റ് വല്‍കരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അവരവരുടെ മത ചിട്ടകള്‍ പാലിച്ചുകൊണ്ടുതന്നെ ഭരണ-രാഷ്ട്രീയ-ഉദ്യോഗ മേഖലകളിലും പൊതുപ്രവര്‍ത്തനങ്ങളിലും വ്യാപൃതരാകാമെന്നിരിക്കേ മതന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന ഇത്തരം ശ്രമങ്ങളില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ഈയോഗം ആവശ്യപ്പെടുന്നു.
കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി നടന്ന പഠനക്ലാസുകളില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജലമുല്ലൈലി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, ജോര്‍ജ് കരുണക്കല്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.എ.ചേളാരി, കെ.സി.അഹ്മദ് കുട്ടി മൗലവി പ്രസംഗിച്ചു. കെ.എച്ച്. കോട്ടപ്പുഴ സ്വാഗതവും അഹ്മദ് തെര്‍ളായി നന്ദിയും പറഞ്ഞു.
- SKIMVBoardSamasthalayam Chelari