ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ത്രിദിന ശില്‍പശാല ചേളാരി സമസ്താലയത്തില്‍ ആരംഭിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്. കെ. ജെ. എം. സി. സി. മാനേജര്‍ എം. എ. ചേളാരി, കെ. സി. അഹ്മദ് കുട്ടി മൗലവി, എ. ടി. എം. കുട്ടി ഉള്ളണം പ്രസംഗിച്ചു.
'മദ്‌റസ ശാക്തീകരണം നമ്മുടെ റോള്‍' എന്ന വിഷയത്തില്‍ കെ. എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം ക്ലാസെടുത്തു. ഗ്രൂപ്പു ചര്‍ച്ചകള്‍ക്ക് ടി. പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ടി. കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എം. പി. അലവി ഫൈസി, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, മുഹമ്മദ് ശരീഫ് ബാഖവി ചട്ടിപ്പറമ്പ്, കെ. ഇ. മുഹമ്മദ് മുസ്‌ലിയാര്‍, കെ. പി. അബ്ദുല്‍ഖാദിര്‍ ഫൈസി, ഫള്‌ലുറഹ്മാന്‍ ഫൈസി വെട്ടത്തൂര്‍, കെ. കെ. ഹനീഫല്‍ ഫൈസി, കെ. കെ. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ജനറല്‍ സെക്രട്ടറി കെ. എച്ച്. കോട്ടപ്പുഴ സ്വാഗതവും അഹ്മദ് തെര്‍ളായി നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 10 മണിക്ക് 'മുഫത്തിശ് എ മോഡല്‍' എന്ന വിഷയത്തില്‍ ജോര്‍ജ് കരുണക്കല്‍ കോട്ടയം ക്ലാസെടുക്കും. തുടര്‍ന്ന് 'സമസ്തയും സമസ്‌തേതര സംഘടനകളും' എന്ന വിഷയം എസ്. വൈ. എസ്. സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അവതരിപ്പിക്കും. രാത്രി 8 മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂറിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. 2015-16 അധ്യയന വര്‍ഷത്തെ കര്‍മപദ്ധതിക്ക് രൂപം നല്‍കി. നാളെ ഉച്ചക്ക് ശില്‍പശാല സമാപിക്കും.
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ത്രിദിന ശില്‍പശാല സമസ്ത സെക്രട്ടറി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
- SKIMVBoardSamasthalayam Chelari