സമസ്ത ബഹ്‌റൈന്‍ ഗ്രാന്‍ഡ് ഇഫ്താര്‍ അച്ചടക്കം കൊണ്ട് ശ്രദ്ധേയം: ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫാദില്‍ അല്‍ ദൂസരി

മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയായ മനാമ ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കന്ററി മദ്‌റസ 20ാം വാര്‍ഷിക ത്രൈമാസ കാമ്പയിന്‍ 'തസ്ബീത് 2015' നോടനുബന്ധിച്ച് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടത്തിയ ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം അച്ചടക്കവും അനുസരണയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു എന്ന് ശരീഅ: ഹൈസുന്നീകോര്‍ട്ട് പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫാദില്‍ അല്‍ ദൂസരി പറഞ്ഞു. 1500ല്‍ അധികം വിശ്വാസികള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തിന് എസ്. കെ. എസ്. എസ്. എഫ് 'വിഖായ' വിംഗിന്റെ നേതൃത്വവും ബഹ്‌റൈനിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും, മുന്‍ ബഹ്‌റൈന്‍ പാര്‍ലിമെന്റ് അംഗംശൈഖ് മുഹമ്മദ് ഖാലിദ്, ഫൈസല്‍ അര്‍ജാനി (ഹമദ്ടൗണ്‍ ചാരിറ്റബിള്‍ സൊസൈറ്റി) താരിഖ് ഔന്‍ (ഇസ്ലാമിക് ടീച്ചിങ്ങ് സെന്റര്‍), സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ (സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്), പ്രിന്‍സ് നടരാജന്‍ (ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍), വര്‍ഗീസ് കാരക്കല്‍ (കേരളീയസമാജം പ്രസിഡന്റ്), വി. കെ കുഞ്ഞിമുഹമ്മദ് ഹാജി, അല്‍ ഹാഫിള് ശറഫുദ്ധീന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. സംഗമത്തിന് എസ്. എം അബ്ദുല്‍ വാഹിദ് സ്വാഗതവും കാസിം റഹ്മാനി നന്ദിയും പറഞ്ഞു. 
- Samastha Bahrain